← All songs

ദൈവത്തിന്നും കുഞ്ഞാട്ടിന്നും

Words and music by ദൈവത്തിന്നും കുഞ്ഞാട്ടിന്നും · tr. റവ. തോമസ്‌ കോശി · 1857

Key of · BPM · 4/4 · · വെളിപ്പാടു 21:23

Verse 1

ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ,
കീഴിൽ നിന്നൊ-ഴുകുന്നിതാ ശുഭ്രമാം ജീവ നദി.

Chorus

ചരണങ്ങൾ

Verse 2

എന്റെ മാ-ലിന്യം കഴുകി പുണ്യമാ-ക്കുന്നു സദാ,
ജീവൻ, സ്നേഹം എന്നകമേ നിറയ്ക്കു-ന്നല്ലേലൂയാ!

Verse 3

അഴിയാത്ത ജീവശക്തി അന്തർഭാ-ഗേ ഒഴുകി,
എന്നേയേറ്റം ശക്തനാക്കി ഒരുക്കു-ന്നാശ്ചര്യമായ്

Verse 4

ഈ നദി കടന്നു ചെല്ലും ദേശമൊ-ക്കെ ജീവിക്കും,
വരണ്ട ഹൃദയം മേ-ലാൽ ഏദനെ-പോലായീടും.

Verse 5

കാട്ടുപ്ര-ദേശം വനവും പുഷ്പിച്ചാ-നന്ദിച്ചീടും,
ശാരോൻ ശോ-ഭയുമതിന്നു ഭംഗിയി-ലുണ്ടായ് വരും.

Verse 6

ദൈവ തേ-ജസ്സെന്നുള്ളിൽ ശോ-ഭിക്കുമാതിന്നാനന്ദം-
കൊണ്ടു ഞാനും സ്തോത്ര ജീവൻ തുടർന്നീ-ടും നിരന്തം.

Verse 7

ഈ നദിയി-ലെൻ സങ്കേതം പൂർണ്ണമാകും നേരത്തിൽ,
ശത്രുവിൻ ശ-ല്ല്ല്യങ്ങളൊന്നും ഏശുകില്ല എന്റെ മേൽ.

Verse 8

എന്റെ സൂ-ര്യന്നില്ല പിന്നെ അസ്തമനം നിർണ്ണയം,
മങ്ങലില്ല എൻ ചന്ദ്ര-ന്നും ശോഭയെന്നും ഏരിയും.

Verse 9

എന്റെ കാൽ വേ-ഗത്തിലോടും ശോഭയുള്ള പാതയിൽ,
സ്വർഗ്ഗ പ-ടിവാതിൽ തേടും ചേരാൻ മ-ണവറയിൽ.

Verse 10

ദൈവത്തിൻ സ്നേ-ഹ സാഗരം ഓർത്തെന്നിൽ പെരുകുന്നു-
വിസ്മയം; അതിന്റെ ഭാരം എന്നിലേ-റ്റം തൂങ്ങുന്നു.

Verse 11

ഇപ്പുഴു-വോടിത്ര സ്നേഹം അപ്പനെ നിനക്കുണ്ടോ?
ആനന്ദ വിവശതയാൽ ഞാനടി-പെടുന്നഹോ!

Public domain — free for any use, anywhere, forever.