തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം
Words and music by എഡ്-മണ്ട് ഏച്ച്. സിയേഴ്സ് · 1849
Key of Eb · 80 BPM · 6/8 · Christmas,Hope · ലൂക്കോസ് 2:8–9
Verse 1
തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം,
വിണ്‍ദൂതർ എത്തി ഭൂമിയിൽ കിന്നരം പാടുവാൻ.
സ്വർഗ്ഗത്തിൻ രാജൻ കല്പിച്ചു ഭൂമിയിൽ ശാന്തിയെ,
വിണ്‍ദൂതർ ഗാനം കേൾക്കുവാൻ ഭൂവെല്ലാം കാതോർത്തു.
Verse 2
ദൂതർ വന്നെത്തി ആകാശെ ശാന്തി ചിറകിലായ്,
അപ്പോഴും പാടി സദ്ഗീതം ഞരങ്ങും ഭൂമിമേൽ,
ദുഖിക്കും ഭൂ താഴ്വാരം മേൽ ചിറകിനാൽ മൂടി,
ഭൗമീക ശബ്ദങ്ങൾക്കുമേൽ വിണ്‍ദൂതർ ഗാനമായ്.
Verse 3
പാപം, പരീക്ഷ, ഭൂമിയിൽ വാണേറെ നാളുകൾ,
രണ്ടു സഹസ്ര വർഷത്തിൻ പാപത്തെ നീക്കിയേ.
മേലിൽ കേൾക്കില്ല യുദ്ധങ്ങൾ ശാന്തി ധ്വനിച്ചീടും,
ദുഖം അടക്കി കേൾക്കുവിൻ വിണ്‍ദൂതരിൻ ഗാനം.
Verse 4
അദ്ധ്വാനിക്കും മനുജരെ, ഭാരം ചുമപ്പോരേ,
കഷ്ടതയിൻ കാല്പാടിനാൽ അടി വയ്ക്കുന്നോരേ,
കാണ്മിൻ സുവർണ്ണാവസരം ദൂതർ ചിറകിന്മേൽ.
വഴിവക്കിൽ വിശ്രമിപ്പിൻ ആ ഗാനം കേട്ടിടാം.
Verse 5
ദിനങ്ങൾ പാഴിൽ പോകുന്നു പ്രവചനം ചൊല്ലി,
കഷ്ടപ്പാടിൻ കാലം പോയി സ്വതന്ത്ര കാലമായ്.
സമാധാനം ഈ ഭൂമിയിൽ പണ്ടേ പോൽ വാണീടും.
അപ്പോൾ ഭൂവെല്ലാം പാടീടും വിണ്‍ദൂതർ ഗാനവും.
Public domain — free for any use, anywhere, forever.