← All songs

സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ

Words and music by യോസഫ് എ. സൈസ് · tr. സൈമണ്‍ സഖറിയ · 2013

Key of Eb · 76 BPM · 4/4 · Adoration · ഉത്തമഗീതം 6:10

Verse 1

സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ,
മാനുഷ സൂനു നീ, ദേവൻ നീ.
നിന്നിൽ മോദിക്കും, നിന്നെ മാനിക്കും,
എന്നാത്മാവിന്റെ മോദം നീ.

Verse 2

കാടുകളും നൽ മേടുകളും കാണ്‍ക-
പൂക്കും വസന്തമോ നൽ കാഴ്ച.
സുന്ദരനേശു, നിർമ്മലനേശു,
എൻ ഹൃദയത്തിൻ സംഗീതം.

Verse 3

സൂര്യനിൻ ശോഭ, അംബിളിയിൻ ഭംഗി,
മിന്നി തിളങ്ങുന്നു താരങ്ങൾ!
സുന്ദരനേശു, യോഗ്യനാം യേശു,
ഹാ! വർണ്ണീച്ചീടാ ദൂതർക്കും.

Verse 4

വാനഭൂവിങ്കൽ, തുല്ല്യമൊട്ടുമില്ല,
അത്ഭുതമത്രേ തൻ ശോഭ!
ആർക്കുമതില്ല, മറ്റെങ്ങുമില്ല,
ഹാ! രക്ഷകാ നീ എൻ സ്വന്തം.

Verse 5

സുന്ദരനേശു, രക്ഷകനാം യേശു,
മാനുഷ സൂനു നീ, ദേവൻ നീ.
മാനം മഹത്വം, സ്തോത്രം സ്തുതികൾ,
ഹാ! എന്നെന്നേക്കും നാഥനു.

Public domain — free for any use, anywhere, forever.