← All songs

ജയം ജയം യേശുവിന്നു

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · 1 കൊരിന്ത്യർ 15:57

Verse 1

ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ
ചാവിൻ കല്ലറയിൽ നിന്നു ഉയിർത്തു ഹല്ലെലൂയ്യാ!

Chorus

ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക (2)

Verse 2

മൃത്യുവിൻ ഭയങ്കരത്വം നീങ്ങി തൻ ഉയിർപ്പിനാൽ
നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ

Verse 3

മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ
കാഹളം ധ്വനിക്കുന്നേരം കല്പ്പിച്ചീടും രക്ഷകൻ

Verse 4

നെടുവീർപ്പും കണ്ണുനീരും ദുഖവും വിലാപവും
നൊടി നേരം കൊണ്ടു തീരും പിന്നെയില്ല ശാപവും

Verse 5

ജീവന്നുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തൻ പിതാവിൻ രാജ്യത്തിൽ ആനന്ദിക്കും

Public domain — free for any use, anywhere, forever.