← All songs

വിതച്ചീടുക നാം

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 126:5–6

Verse 1

വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തിൽ

Chorus

പല്ലവി

Verse 2

വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരു നാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ-

Verse 3

വിതച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻ വൻ ശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നിൽക്കും നാൾ-

Verse 4

വിതച്ചീടുക നാം-തടസ്ഥം അനേകം
സാത്താൻ കൊണ്ടെന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ-

Verse 5

വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തിൽ
ഇപ്പോൾ വിതയ്ക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ-

Verse 6

വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവതേജസ്സിൽ

Public domain — free for any use, anywhere, forever.