← All songs

അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍

Words and music by ജോര്‍ജ്ജ് മത്തീസണ്‍ · tr. സൈമണ്‍ സഖറിയ · 2012

Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 68:18

Verse 1

അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
ആയുധം വച്ചു കീഴടങ്ങാന്‍ നിര്‍ബന്ധിക്കെന്നെ
ഞാന്‍ ഏകാനായെന്നാല്‍ ഞാന്‍ വീണു പോമെന്നാല്‍
നിന്‍ ശക്തമാം കരങ്ങളാല്‍ വരിഞ്ഞിടേണമേ

Verse 2

മന-മതു തളരുന്നേ ചേരും-വരെ നിന്നില്‍
ലക്ഷ്യബോധമില്ലാതെ മുറ്റും കാറ്റിലലയുന്നേന്‍
നീ ബന്ധിച്ചില്ലെങ്കില്‍ നിഷ്ഫലമാണെല്ലാം
നിന്‍ സ്നേഹത്താല്‍ വരിഞ്ഞെന്നെ അമര്‍ത്യനാക്കുകേ.

Verse 3

ക്ഷീണിതന്‍ ഞാനത്രേ ശുശ്രൂഷചെയ്യുവാന്‍
അതിനുള്ള ശക്തി ധൈര്യം കേവലം തുച്ഛമേ
നീ നയിച്ചീടാതെ നയിക്കാന്‍ ഞാന്‍ ആക
നിന്‍ ശ്വാസം മാത്രംമൂലം എന്‍ കൊടി പറക്കുമേ

Verse 4

എന്‍ഹിതം ഇനി-മേല്‍ നിന്‍ ഇഷ്ടം ആകട്ടെ
രാജാവായി തീര്‍ന്നെന്നാലും കിരീടം നിന്‍ സ്വന്തം
വന്‍ പോരിന്‍ മദ്ധ്യേയും വിളങ്ങുമേയത്
നിന്‍ മാറിടത്തില്‍ ചേരുമ്പോള്‍ തന്‍ ജീവന്‍ കണ്ടെത്തും

Public domain — free for any use, anywhere, forever.