← All songs

നീ കൂടെ പാർക്കുക

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · ലൂക്കോസ് 24:29

Verse 1

നീ കൂടെ പാർക്കുക എൻ യേശു രാജനേ !
നിൻ ദിവ്യ പ്രതിമ എന്നിൽ തികയ്ക്കുകേ

Chorus

പല്ലവി

Verse 2

നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ-

Verse 3

നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ

Verse 4

നീ കൂടെ പാർക്കുക എന്നാൽ കഷ്ടത്തിലും
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും-

Verse 5

നീ കൂടെ പാർക്കുക വിശ്വാസസാക്ഷിയ്കായ്
എപ്പോഴും ധൈര്യം താ- താ ജ്ഞാനത്തിന്റെ വായ്-

Verse 6

നീ കൂടെ പാർക്കുക എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും-

Verse 7

നീ കൂടെ പാർക്കുക വിട്ടാലും ഏവരും
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും-

Verse 8

നീ കൂടെ പാർക്കുക വന്നാലും മരണം
എൻ ജീവനായകാ! നീ അന്നും ശരണം

Public domain — free for any use, anywhere, forever.