ഉന്നതമാം പാറ
Words and music by ലൂയീസ് ഹാർട്ട്സോ · tr. സൈമണ്‍ സഖറിയ · 2017
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 61:2
Verse 1
ഉന്നതമാം പാറമേലേ-
-ക്കെന്നെ നീ അ-ണച്ചുകൊൾ.
ശത്രു തെല്ലും തോല്പിക്കാത്ത,
കോട്ട തന്നിൽ ചേർക്കേണം.
Chorus
പല്ലവി
Verse 2
ലോക കൊടുങ്കാറ്റിൽ നിന്നും
ഭദ്രമായ് മ-റയ്ക്കുന്നു
കർത്തൻ പാറ, പൂർണ്ണരക്ഷ,
മാധുര്യമാം വിശ്രാന്തി.
Verse 3
ഉന്നതമാം കർത്തൻ പാറ
എകിടുന്നു എപ്പോഴും
അളവില്ലാ ആമോദ-വും,
അതിൻ ദിവ്യ ശക്തിയും,
Verse 4
ഉന്നതമാം കർത്തൻ പാറ
മോദമായ് ന-ടത്തുന്നു,
ദിനം തോറും പുതുക്കുന്നു
ശുദ്ധമാക്കു-ന്നാത്മാവെ
Verse 5
ഉന്നതമാം കർത്തൻ പാറ
രക്ഷിക്കു-ന്നെൻ ആത്മാവെ,
വിശ്വാസം, പ്ര-ത്യാശ, സ്നേഹം,
കൃപയാൽ വർ-ദ്ധിക്കുന്നു.
Verse 6
സ്തുതി പാടും നിനക്കെന്നും
രക്ഷിക്കും നിൻ ശക്തിക്കായ്
പാർക്കും എന്നും നിൻ നിഴ-ലിൽ
വീശീടും ജയക്കൊടി
Public domain — free for any use, anywhere, forever.