← All songs

വിശ്വാസികളെ! വാ തുഷ്ടമാനസരായ്

Words and music by ക്രിസ്തുജനനാഘോഷം · 1841

Key of G · 92 BPM · 4/4 · Christmas,Adoration · മത്തായി 2:9

Verse 1

വിശ്വാസികളെ! വാ തുഷ്ടമാനസരായ്
വന്നീടുക വാ, നിങ്ങള്‍ ബേതലഹേമില്‍
വാ, വന്നു വാഴ്ത്തിന്‍ ത്രിവിഷ്ടപരാജന്‍!

Chorus

ഹാ! വേഗം വന്നു പാടീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍- കര്‍ത്താവേ

Verse 2

ദേവാധി ദേവന്‍ ശ്രീയേശു കര്‍ത്താവ്
ഈ ലോകേ വന്നുദിച്ചു കന്യകയില്‍
രാജാധിരാജന്‍ സൃഷ്ടിയല്ല ജാതന്‍-

Verse 3

മാലാഖമാരോടു മേളം കൂടി പാടീന്‍
സ്വര്‍ലോക നിവാസികളെ പാടീന്‍
മഹോന്നതത്തില്‍ ദൈവത്തിനു സ്തോത്രം-

Verse 4

ഈ ഭൂമില്‍ ജാതന്‍ പ്രഭയേറും രാജന്‍
ഈശോ തമ്പുരാനു സ്തോത്രം പാടീന്‍
പാരിലുള്ളോരെ വന്ദനം കരേറ്റിന്‍-

Public domain — free for any use, anywhere, forever.