ശുദ്ധാ ശുദ്ധാ കർത്താ ദേവാ
Words and music by ടി.കെ ഔസേഫ് ·
Key of · BPM · 4/4 · · യെശയ്യാവു 6:3
Verse 1
ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ
ചിത്തേ ശുദ്ധി നൽകി എന്നെ പാലി-ക്കിന്നേരമേ
Verse 2
വാസം ചെയ്കെ-ന്നുള്ളിൽ ദേവാ പാപ ബോധം നൽക
നാശ-മായ് പോകായ് വാ-നെന്നെ പാലി-ക്കിന്നേ- രമേ
Verse 3
സത്യാത്മാവേ വാ എ -ന്നുള്ളിൽ നിത്യവും നീ പാർക്ക
ക്രിസ്തേ-ശുവിൻ മുദ്ര യെന്നിൽ പതി-ക്ക നീ ഇപ്പോൾ
Verse 4
സ്നേഹാദി ഫലങ്ങ-ളെന്നിൽ ആവാ-നധി-കമായ്
സ്നേഹവാനേ തുണക്കേണം നീച പാപി എന്മേൽ
Verse 5
താത സുത-ശുദ്ധാത്മാവേ, നാഥാ ത്രിയേകനേ
താ നിൻ കൃപാ വാരങ്ങളെ നിൻ സേവ ചെയ്തിടാൻ
Public domain — free for any use, anywhere, forever.