എനിക്കായ് ചിന്തി നിന്‍ രക്തം
Words and music by ഷാര്‍ലെറ്റ് എലിയട്ട് · 1835
Key of · BPM · 4/4 · · യോഹന്നാന്‍ 1:29
Verse 1
എനിക്കായ് ചിന്തി നിന്‍ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിന്‍ വിളി ഓര്‍ത്തു
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 2
എന്‍ ആത്മാവിന്‍ കളങ്കങ്ങള്‍
നിന്‍ രക്തത്താല്‍ കഴുകുവാന്‍
ഹൃദയം വെണ്മയാക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!*
Verse 3
വിവിധ സംശയങ്ങളാല്‍
വിചാരപോരാട്ടങ്ങളാല്‍
വിപത്തില്‍ അകപ്പെട്ടു ഞാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 4
ദാരിദ്ര്യാരിഷ്ടന്‍ കുരുടന്‍
ധന സൌഖ്യങ്ങള്‍ കാഴ്ചയും
ദാനമായ് നിങ്കല്‍ ലഭിപ്പാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 5
എന്നെ നീ കൈ കൊണ്ടീടുമേ
എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന്‍ വാഗ്ദത്തവും
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 6
ആഗോചരമാം നിന്‍ സ്നേഹം
അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്റെ നിന്റെതാവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 7
ആ സ്വൈര സ്നേഹത്തിന്‍ നീളം
ആഴം ഉയരം വീതിയും
അരാതറിഞ്ഞങ്ങോര്‍ക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
Verse 8
* രണ്ടാം ചരണം തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ,
എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിന് വിട്ടു കൊടുത്തിരിക്കുന്നു.
Public domain — free for any use, anywhere, forever.