പ്രശംസിപ്പാനെന്തുള്ളൂ?
Words and music by യോഹാൻ സി. ഷ്വെഡ്ലർ · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · 1 കൊരിന്ത്യർ 2:2
Verse 1
പ്രശംസിപ്പാനെന്തുള്ളൂ?
സന്തോഷിപ്പാൻ എന്തുള്ളൂ ?
പ്രതിഫലമെന്തു സ്വർഗ്ഗത്തിൽ?
പുകഴ് കൊള്ളാനായ് ആരുള്ളൂ?
ക്രൂശിൻ യേശു അല്ലാതെ
Verse 2
ആരിൽ നിന്നുടെ വിശ്വാസം?
ഹൃത്തിൻ ധൈര്യം എന്താണു?
നിന്റെ പാപം നീക്കിടാൻ
ദൈവ സ്നേഹം നേടിയതാർ?
ക്രൂശിൻ യേശു അല്ലാതെ
Verse 3
ജ്ഞാനം നൽകിയതാരാണു?
കർമ്മം നൽകിയതാരാണു?
സത്യം കാണിപ്പതാരാണു?
പാത കാട്ടും വഴികാട്ടി
ക്രൂശിൻ യേശു അല്ലാതെ
Verse 4
ആർ തോല്പിച്ചേൻ സാത്താനെ?
ദുഃഖേ ആരെന്നാശ്വാസം?
താങ്ങായി ചാരെ ആരുണ്ട്?
ഹൃത്തിൻ മുറിവുകൾ ആർ മാറ്റി?
ക്രൂശിൻ യേശു അല്ലാതെ
Verse 5
നിത്യ ജീവൻ ആരാണു?
മൃത്യവെ വെന്നവൻ ആരാണു?
കോടി ദൂതരിൻ കണ്മുന്നിൽ
നീതിയിൽ നിർത്തുവതാരാണു?
ക്രൂശിൻ യേശു അല്ലാതെ
Verse 6
വൻ മർമ്മം ഞാൻ അറിയുന്നു
മോദം നല്കുന്നെന്നുള്ളിൽ
രക്ഷ ക്രൂശിൽ നേടി താൻ
മൃത്യുവെ വെന്നോൻ വേറില്ല
ക്രൂശിൻ യേശു അല്ലാതെ
Public domain — free for any use, anywhere, forever.