ആരാധിക്ക നാം
Words and music by റോബര്‍ട്ട് ഗ്രാന്റ് · tr. സൈമണ്‍ സഖറിയ · 2011
Key of G · 96 BPM · 4/4 · Praise,Creation · സങ്കീര്‍ത്തനങ്ങള്‍ 104:1-2
Verse 1
ആരാധിക്ക നാം, രാജാവായോനെ
തന്‍ സ്നേഹം ശക്തി, പാടി ഘോഷിക്കാം
നാളെന്നും താന്‍ കോട്ട, നമ്മുടെ ദുര്‍ഗ്ഗം
ഭംഗി സ്തോത്രം, സ്തുതി, അണിഞ്ഞവന്‍ താന്‍
Verse 2
തന്‍ ശക്തി വര്‍ണ്ണിക്കാം, കൃപയെ പാടാം
തന്‍ വസ്ത്രം പ്രഭ, മേല്ക്കട്ടി വാനം
വന്‍ കാറ്റും മേഘവും തന്‍ രഥങ്ങളാം
തന്‍ ചിറകിന്‍ വഴി കൂരിരുളാകാം
Verse 3
ഭൂതലമോ തന്‍ നിക്ഷേപ ഖനി
പ്രപഞ്ചമെല്ലാം തന്നുടെ സൃഷ്ടി
തന്‍ നിയമമോ മറാത്തതല്ലയോ
അതിരി-ല്ലാഴിയോ തന്‍ വസ്ത്രമല്ലോ
Verse 4
തന്‍ കരുതലോ വര്‍ണ്ണിക്കാനാകാ
നിറഞ്ഞു നില്‍ക്കും പ്രപഞ്ചമെല്ലാം
കുന്നു മലകളില്‍ തെളിഞ്ഞു കാണാം
മഞ്ഞിന്‍ കണത്തിലും പേമാരിയിലും
Verse 5
മര്‍ത്ത്യരെ കേള്‍പ്പിന്‍ ക്ഷീണരെ കേള്‍പ്പിന്‍
അവനിലുള്ളോര്‍ ബലം പ്രാപിക്കും
തന്‍ കരുണയോ ശാശ്വതമല്ലയോ
നമ്മെ സൃഷ്ടിച്ചോനും സഖിയുമവന്‍
Verse 6
വറ്റാത്ത സ്നേഹം! ക്ഷീണിക്കാ ശക്തി!
ഉന്നതത്തിലോ വിണ്‍ദൂതര്‍ വാഴ്ത്തും
ഭൂമിയില്‍ താഴ്മയുള്ളോര്‍ വന്ദിച്ചീടും
സത്യമായെന്നെന്നും തന്‍ നാമം വാഴ്ത്തും
Public domain — free for any use, anywhere, forever.