ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
Words and music by ഫിലിപ്പ് പി. ബ്ലിസ് · tr. സൈമണ്‍ സഖറിയ · 2016
Key of · BPM · 4/4 · · മത്തായി 28:6
Verse 1
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മാലാഖമാർ ആർപ്പിടട്ടെ, "ജയിച്ചേശു മൃത്യുവെ!"
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
Verse 2
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
ആത്മാവതു സാക്ഷിക്കുന്നു, "തലയാകും ക്രിസ്തുവെ"
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
Verse 3
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മരണത്തിൻ മുള്ളു നീങ്ങി, പുതുജീവൻ ക്രിസ്തുവാം.
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
Public domain — free for any use, anywhere, forever.