← All songs

ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ

Words and music by വില്യം ഡങ്കേർലി · tr. സൈമണ്‍ സഖറിയ · 2016

Key of D · 80 BPM · 4/4 · Justice,Mission · മത്തായി 8:11

Verse 1

ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
പാശ്ചാത്യം പൗരസ്ത്യമെന്നോ
തൻ സ്നേഹത്തിന്നില്ല

Verse 2

സത്യ ഹൃദയങ്ങൾ തന്നിൽ
കൂട്ടായ്‍മ കണ്ടെത്തും
സേവയിൻ തങ്ക നൂലിനാൽ
മാനവർ ഒന്നിക്കും

Verse 3

വിശ്വാസികളിൻ കൂട്ടമേ
ഒത്തൊരുമിച്ചീടിൻ
എൻ ദൈവത്തെ സ്നേഹിക്കുന്നോർ
എൻ ബന്ധുക്കളത്രെ

Verse 4

ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
ശുദ്ധന്മാർ തന്നിൽ ഒന്നത്രേ
ഈ ഭൂലോകമെല്ലാം.

Public domain — free for any use, anywhere, forever.