നീതിമാന്മാരിൻ കൂടാരങ്ങളിൽ
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · യോഹന്നാൻ 14:2
Verse 1
നീതിമാന്മാരിൻ കൂടാരങ്ങളിൽ
ജയ സംഗീതങ്ങൾ പാടിടുവിൻ
യേശുവിൽ വിശ്വസിച്ചാർത്തിടുവിൻ, ജയ സന്തോഷമേ!
Chorus
പല്ലവി
Verse 2
വൈരിയിൻ പാശങ്ങൾ ഛേദിക്കുവാൻ
സ്വർഗ്ഗീയ തേജസ്സുപേക്ഷിച്ചു താൻ
മർത്യർക്കുദ്ധാരണം നല്കീടിനാൻ, ജയ സന്തോഷമേ
Verse 3
നിത്യമാം നീതിക്കായ് മരിച്ചു താൻ
മൃത്യുവിൻ ഭീതി സംഹരിച്ചു താൻ
നിത്യ സമാധാനം വരുത്തി താൻ, ജയ സന്തോഷമേ
Verse 4
ന്യായ പ്രമാണത്തിൻ ശാപങ്ങളും
ആയതാലുള്ള വിലാപങ്ങളും
പോയഹോ ക്രൂശിന്മേൽ മുഴുവനും, ജയ സന്തോഷമേ
Verse 5
സൗജന്യ ദാനങ്ങൾ സമസ്തവും
മോചനം നീതിയും വിശുദ്ധിയും
ക്രൂശിലെ രക്തത്താൽ എല്ലാവനും, ജയ സന്തോഷമേ
Verse 6
ഖണ്ഡിപ്പാൻ വേദവിരുദ്ധങ്ങളും
വന്ദിപ്പാൻ അത്മാവിൻ സത്യത്തിലും
സാദ്ധ്യമിപ്പോൾ ഏതു സധുവിനും, ജയ സന്തോഷമേ
Verse 7
ഭീഷണി ആകെ പ്രയോഗിക്കിലും
ഏഷണി വ്യാജമായ് ചൊല്ലുകിലും
ക്ലേശ്ശം അശേഷമില്ലായതിലും, ജയ സന്തോഷമേ
Verse 8
കൂരിരുൾ മാറി പ്രകാശത്തിന്നായ്
ദൂരസ്തർ നിത്യം സമീപസ്ഥരായ്
സ്വർഗ്ഗങ്ങൾ ഭക്തർ നിവാസങ്ങളിൽ, ജയ സന്തോഷമേ
Verse 9
തേജസ്സിൽ വേഗത്തിൽ വന്നിടും താൻ
വ്യാജമാം പൂജകൾ നീക്കിടുവാൻ
രാജത്വം ആശ്രിതർക്കേകിടും താൻ, ജയ സന്തോഷമേ
Public domain — free for any use, anywhere, forever.