ദൈവ വാക്ക്
Words and music by ഫിലിപ്പ് പി. ബ്ലിസ്സ് · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · ദാനിയേൽ 1:8
Verse 1
ദൈവ വാക്ക് കേട്ടിട്ടു-
അനുസരിക്കുന്നോർ,
ഏറെയില്ല; ചേർന്നീടട്ടെ-
ദാനിയേലൊപ്പം.
Chorus
പല്ലവി
Verse 2
വീരർ പലർ വീണല്ലോ-
ധൈര്യം ഇല്ലാതെ!
ദാനിയേൽ പോൽ നീ ആയാലോ-
ആരു തോറ്റീടും?
Verse 3
രാക്ഷസരും വീണല്ലോ-
ദേശമൊട്ടാകെ.
നിലംപരിചായ് വീണീടുമേ-
ധീരരെ കണ്ടാൽ!
Verse 4
സുവിശേഷത്തിൻ കൊടി-
വീശുവിൻ നന്നായ്.
സാത്താനിന്നു തോറ്റോടട്ടെ-
ധീരരെ കണ്ടു!
Public domain — free for any use, anywhere, forever.