ക്രുപാലുവേ നിൻ ജനത്തിൽ
Words and music by ഹേറി ഇ.ഫൊസ്ഡിക്ക് · tr. സൈമണ്‍ സഖറിയ · 2013
Key of · BPM · 4/4 · · യോശുവ 1:9
Verse 1
ക്രുപാലുവേ നിൻ ജനത്തിൽ
നിൻശക്തിയെ ചൊരിക
നിൻ സഭയെ ഉദ്ധരിച്ചു
പൂർണ്ണ ശോഭയേകുക
ജ്ഞാനം നല്ക; ധൈര്യം നല്ക;
പോരിടാനായ് ഇന്നാളിൽ (2)
Verse 2
ശത്രു സൈന്യം ചുറ്റുമുണ്ടേ
ക്രിസ്തു മാർഗ്ഗം വെന്നീടാൻ
ഭീതി മുറ്റും തളർത്തുന്നേ
സ്തുതി ചൊൽവാൻ കൃപ താ
ജ്ഞാനം നല്ക; ധൈര്യം നല്ക;
ജീവിപ്പാനായ് ഇന്നാളിൽ (2)
Verse 3
മത്സരത്തിൻ ചിന്ത മാറ്റി
വിനയം ധരിപ്പിക്ക
ലജ്ജിപ്പിക്കും സ്വാർത്ഥം മാറ്റി
ആത്മാവെ പോഷിപ്പിക്ക
ജ്ഞാനം നല്ക; ധൈര്യം നല്ക;
സ്വർ ലക്ഷ്യത്തെ സൂക്ഷിപ്പാൻ (2)
Verse 4
ഉന്നതത്തിൽ നിർത്തീടെന്നെ
മുറ്റും കാണാൻ മറ്റുള്ളോർ
ക്രിസ്തുവിൻ പടക്കോപ്പേന്തി
മർത്യരെ രക്ഷിച്ചീടാൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നിടാനായ് നിൻ പക്ഷം (2)
Verse 5
തിന്മയെ നേരിടുന്നേരം
ക്ഷീണിതനായ് തീരല്ലേ
നിൻ രക്ഷയെ തേടിപ്പോകാൻ
നിൻ മഹത്വം കണ്ടെത്താൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നെ ആരാധിച്ചീടാൻ (2)-
Public domain — free for any use, anywhere, forever.