← All songs

പേടിക്ക വേണ്ടാ ദൈവം കാണുന്നു

Words and music by ഫേനി ക്രോസ്ബി. ഐറാ സാങ്കി എഴുതിയ · tr. സൈമണ്‍ സഖറിയ · 2011

Key of · BPM · 4/4 · · യെശയ്യാവു 41:10

Verse 1

പേടിക്ക വേണ്ടാ ദൈവം കാണുന്നു
ഏതവസ്ഥയിലും താന്‍ കാക്കുന്നു.
തന്‍ സ്വന്തം മക്കളെ താന്‍ അന്‍പോടെ
ഒരിക്കലും വിടില്ലലഞ്ഞീടാന്‍.

Chorus

പല്ലവി

Verse 2

കാത്തു സൂക്ഷിക്കും ദൈവം രാപകല്‍
കാല്‍ വഴുതാതെ വഴി കാട്ടിയായ്‌
നല്ലിടയനാമാവന്‍ മേച്ചിടും
തോട്ടിലെ തണ്ണീരാല്‍ ദാഹം മാറ്റും

Verse 3

ജീവപര്യന്തം കര്‍ത്തന്‍ കാക്കുമേ
ആരും തരാത്ത നന്മ നല്‍കി താന്‍ ‍.
നാലാം യാമത്തിലും താന്‍ വന്നെത്തും
ക്ഷേമമായ് ചേര്‍ക്കുമേ സ്വര്‍ഗ്ഗ രാജ്യേ.

Public domain — free for any use, anywhere, forever.