← All songs

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

Words and music by മാര്‍കസ് എം. വെല്‍സ് · tr. റവ. തോമസ്‌ കോശി · 1858

Key of G · 72 BPM · 4/4 · Comfort,Trust · സങ്കീര്‍ത്തനങ്ങള്‍ 48:14

Verse 1

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ
ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പ മൊഴി കേൾപ്പിൻ
"സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

Verse 2

ഉള്ളം തളർന്നേറ്റവും ആശയറ്റനേരവും
ക്രൂശിൻ രക്തം കാണിച്ചു ആശ്വാസം നൽകീടുന്നു
ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
ശത്രു ശല്ല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ

Verse 3

സത്യ സഖി താൻ തന്നെ സർവദാ എൻ സമീപെ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
"സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

Verse 4

ആയുഷ്കാലത്തിനന്തം ചേർന്നാർത്തി പൂണ്ട നേരം
സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ
താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
"സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

Public domain — free for any use, anywhere, forever.