← All songs

ലോക ശോക സാഗരെ

Words and music by ജോൺസൺ ഓട്ട്മേൻ, ജൂണിയർ · 1897

Key of Eb · 100 BPM · 4/4 · Provision,Praise · സദൃശ്യവാക്യങ്ങൾ 10:6

Verse 1

ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ
ആകുലപാത്രവാനായ് നീ തീരുമ്പോൾ
കർത്തൻ വാർഷിപ്പിക്കും അനുഗ്രഹങ്ങൾ
എത്രയെന്നു ചിന്തിക്കിച്ചേറ്റം മോദിക്ക

Chorus

പല്ലവി

Verse 2

പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?
ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ ?
സന്ദേഹം വേണ്ട നീ കാണും ആശ്വാസം
ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ

Verse 3

നശ്വരമാം ധനത്തെ നീ കാണുമ്പോൾ
ലേശം വിഷാദം അസൂയയും വേണ്ട
ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്

Verse 4

കല്ലോല തുല്യമാം അല്ലൽ വന്നീടിൽ
തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ
കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം
സ്വർഗ്ഗം ചേരും നേരം വരെ മോദിക്ക

Public domain — free for any use, anywhere, forever.