← All songs

ഒന്നുമില്ലായ്മയിൽ നിന്നെന്നെ

Words and music by ജോസഫ് പി. വെബ്സ്റ്റർ ·

Key of · BPM · 4/4 · · യോഹന്നാൻ 14:2

Verse 1

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ,
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു,
നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ-
പുത്രനെ തന്നു രക്ഷിച്ചു നീ.

Chorus

പല്ലവി

Verse 2

ഈ ലോകത്തില്‍ വന്നേശു എന്റെ-
മാലൊഴിപ്പാന്‍ സഹിച്ചു ബഹു –
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള്‍ നീച മരണവും.

Verse 3

മോചനം വീണ്ടും ജനനവും,
നീച പാപിയെന്മേല്‍ വസിപ്പാന്‍,
നിന്നാത്മാവിന്റെ ദാനവും നീ,
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും.

Verse 4

അന്ന വസ്ത്രാദി നന്മകളെ,
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു,
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ,
കണ്മണി പോലെ കാക്കുന്നു നീ.

Verse 5

നാശമില്ലാത്തവകാശവും,
യേശുവിന്‍ ഭാഗ്യ സന്നിധിയില്‍,
നീതിയിന്‍ വാടാ മുടിയതും,
നിന്‍ മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും.

Public domain — free for any use, anywhere, forever.