← All songs

ക്രൂശോടണച്ചെന്നേശു

Words and music by ഫേനി ക്രോസ്ബി · tr. സൈമണ്‍ സഖറിയ · 2011

Key of G · 76 BPM · 4/4 · Grace,Trust · വെളിപ്പാട് 22:1–2

Verse 1

ക്രൂശോടണച്ചെന്നേശു
കാത്തു സൂക്ഷിക്കുന്നു.
തന്‍ ക്രൂശില്‍ സൌജന്യമേ
സൌഖ്യമേകും തൈലം.

Chorus

ക്രൂശതാല്‍ ക്രൂശതാല്‍
മാത്രം എന്‍ മഹത്വം
വീണ്ടെടുക്കപ്പെട്ട ഞാന്‍
സ്വര്‍ഗ്ഗം പൂകുവോളം

Verse 2

ക്രൂശിന്‍ ചാരെ വിറയലാല്‍
ഭ്രമിച്ചു നിന്ന നേരം
ക്രിസ്തു താരമെന്നെയോ
ശോഭയാല്‍ നിറച്ചു.

Verse 3

കരുണയാല്‍ കണ്ടെത്തിയേ
വിറയാര്‍ന്നെന്‍ ആത്മാവേ
ശോഭയാര്‍ന്ന താരം പോല്‍
പ്രഭ ചൊരിഞ്ഞെന്‍ ചുറ്റും

Verse 4

കുഞ്ഞാട്ടിന്‍ കുരിശ്ശതെന്‍
നാള്‍ക്കു നാള്‍ക്കു ശക്തി
നിത്യവും അതിന്‍ നിഴല്‍
പാതയിന്‍ പ്രകാശം

Verse 5

ക്രൂശിന്‍ ചാരെ ആശയാല്‍
കാത്തു നില്‍ക്കുമേ ഞാന്‍
സ്വര്‍ണ്ണ തീരത്തെത്തുമേ
നദി കടന്നെന്‍ നാട്ടില്‍.

Public domain — free for any use, anywhere, forever.