ശാന്തനാകും യേശുവേ
Words and music by ചാൾസ് വെസ്ലി · 1742
Key of · BPM · 4/4 · · യോഹന്നാൻ 1:36
Verse 1
ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കി
എന്നിൽ കനിവു തോന്നി എന്നിൽ കുടികൊള്ളുക
Verse 2
നിന്നെ തേടി വന്നെത്തും എന്നെച്ചേർത്തു രക്ഷിക്ക
നിന്റെ രാജ്യം തന്നിലെ എനിക്കിടം തരിക
Verse 3
നിന്നേപ്പോലെ ആകുവാൻ കുഞ്ഞാടെ നോക്കുന്നേ ഞാൻ
ശാന്തസൗമ്യൻ നീയല്ലോ പൈതലായ് നീ പാർത്തല്ലോ
Verse 4
നിൻ മനം തരികെന്നിൽ നിന്നെ അനുസരിപ്പാൻ,
നീ കാണിക്കും കാരുണ്യം, എന്നേയും പഠിപ്പിക്ക
Verse 5
താതനിഷ്ടം അന്ത്യമായ് ഞാനെന്നും നിവർത്തിപ്പാൻ
താതൻ തൻ ആത്മാവിനു കീഴ്പ്പെടാൻ കൃപ നൽക
Verse 6
ദൈവേഷ്ടം നീ പാലിച്ചു, ദൈവത്തിന്നായ് ജീവിച്ചു
സംഗതിയാക്കീടല്ലെ ഖേദിപ്പിപ്പാൻ ആത്മാവെ
Verse 7
സ്നേഹം തിങ്ങും യേശുവേ പൈതലാമെന്നെ നോക്കി
കൃപ തോന്നി രക്ഷിച്ചു മോക്ഷ ഭാഗ്യം നൽകണേ
Verse 8
ഇമ്പമായ് നോക്കി വേഗാൽ എന്നെ കയ്യിൽ അണയ്ക്ക
നിൻ പ്രിയ പൈതലാവാൻ ശുദ്ധി ചെയ്ക ഇന്നെന്നെ
Public domain — free for any use, anywhere, forever.