ക്രിസ്തു ലോകത്തിന്നായ്
Words and music by സാമുവേൽ വോൾക്കോട് · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · അപ്പോസ്തോലപ്രവർത്തികൾ 10:35
Verse 1
ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. കാഴ്ച വെക്കാം-
ദുഖം അകറ്റുവാൻ, ശക്തി പകരുവാൻ
പാപിയെ രക്ഷിപ്പാൻ ക്രിസ്തു ശക്തൻ
Verse 2
ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. പ്രാർത്ഥിച്ചീടാം-
അലയുന്നോർക്കായും,വലയുന്നോർക്കായും
പ്രത്യാശ എകുവാൻ ക്രിസ്തു ശക്തൻ
Verse 3
ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. യോജിച്ചീടാം
ജോലികൾ പങ്കിടാം ഉത്സുകരായിടാം
ക്രൂശു ചുമന്നീടാം ക്രിസ്തുവിന്നായ്
Verse 4
ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. ആനന്ദിക്കാം-
പുത്തൻ അത്മാക്കൾക്കായ് വീണ്ടും ജനിച്ചോർക്കായ്
സ്തോത്രം സ്തുതികളാൽ ക്രിസ്തുവിന്നായ്
Public domain — free for any use, anywhere, forever.