യേശുവേ നിൻ ദിവ്യ സ്നേഹം
Words and music by ചാൾസ് വെസ്ലി · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · 1 കൊരിന്ത്യർ 15:57
Verse 1
യേശുവേ നിൻ ദിവ്യ സ്നേഹം,
എന്നുള്ളിൽ വീശുമ്പോൾ,
എൻ കാലുകൾ പതറില്ല,
വേരൂന്നും ദൈവത്തിൽ.
Verse 2
എന്നുള്ളിലെ ദിവ്യാഗ്നിയും,
ജ്വലിച്ചിടുന്നല്പം.
ജഡേശ്ചയെ ദഹിപ്പിയ്ക്കും,
പർവ്വതത്തെ നീക്കും.
Verse 3
സ്വർഗ്ഗത്തിൽ നിന്നും എത്തുമേ,
എൻ പാപത്തെ പോക്കും.
ശുദ്ധാത്മാവേ വാ ഇന്നെന്നിൽ,
ദഹിപ്പിക്കും അഗ്നി!
Verse 4
ശുദ്ധീകരിക്കും അഗ്നിയേ!
ശുദ്ധിചെയ്തിടെന്നെ.
നിൻ ജീവിതം പോലെന്റെയും,
ശുദ്ധമായ് തീർക്ക!
Public domain — free for any use, anywhere, forever.