പാപികളെ വന്നീടുവിൻ
Words and music by ചാൾസ് വെസ്ലി · tr. സൈമണ്‍ സഖറിയ · 2013
Key of · BPM · 4/4 · · ലൂക്കൊസ് 14:15
Verse 1
പാപികളെ വന്നീടുവിൻ
സുവിശേഷത്തിൻ സദ്യക്കായ്
ദൈവ അതിഥിയായ് വരൂ
തൻ ക്ഷണനം നീ തള്ളല്ലെ
Verse 2
ദൈവ വിളി ഞാൻ ഘോഷിക്കും
എല്ലാരേയും വിളിക്കുന്നു
പാപികളെ വന്നീടുവിൻ
എല്ലാം നിവർത്തിച്ചേശു താൻ
Verse 3
അരിഷ്ട പാപീ നീ വരൂ
അലയും നീ വിശ്രാമം കൊൾ
ദരിദ്രരെ അരിഷ്ടരേ
ശ്രവിച്ചീടിൻ ക്രിസ്തൻ വിളി
Verse 4
വന്നു പങ്കാളിയാകുവിൻ
പാപം വിട്ടു തൻ സദ്യയിൽ
നല്ലവനാം നിൻ ദൈവത്തിൻ
ദേഹം രക്തം രുചിച്ചിടീൻ
Verse 5
ആശയറ്റുള്ളോരാത്മാവേ
നിന്നോടായ് ഞാൻ വിളിക്കുന്നു
ക്രിസ്തു മരിച്ചു നീ ജീ-വിപ്പാൻ
താൻ മൂലം നീ നൽ ശുദ്ധനായ്
Verse 6
ദൈവ ശബ്ദം ഞാൻ ചൊല്ലട്ടെ
"ക്രിസ്തുവിൽ വന്നു ജീവിക്ക"
തൻ സ്നേഹം മുറ്റും വ-രിയട്ടെ
വ്യർത്ഥമാക്കല്ലേ രക്ഷയെ
Verse 7
നിർബന്ധിക്കുന്നു തൻ സ്നേഹം
കീഴ്പെടുത്തുന്നു തൻ സ്നേഹം
ദൈവസ്നേഹം വിട്ടോടാതെ
തൻ സ്നേഹചൂടിൽ ശാന്തി കൊൾ
Verse 8
രക്തമൂറും തൻ യാഗം കാണ്‍
കണ്‍ തുറന്നു നീ ദർശ്ശിക്ക
ക്രൂശതിൻ രക്ഷ ദിവ്യമാം
സൗജന്യമായ് നീ പ്രാപിക്ക
Verse 9
ഇന്നു തന്നെ രക്ഷാദിനം,
ഒട്ടും നീ താമസിക്കല്ലേ
ഇക്ഷണം നീ വന്നീടുക
അവന്നായ് നീ ജീവിക്കുക
Public domain — free for any use, anywhere, forever.