← All songs

ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ

Words and music by റവ. കെ. പി. ഫിലിപ്പ് ·

Key of · BPM · 4/4 · · സങ്കീര്‍ത്തനം 51:1

Verse 1

ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ
സന്താപത്താല്‍ വിളിക്കുന്നെ- ദോഷിയെ രക്ഷിക്കണേ

Verse 2

നിന്റെ സ്നേഹമറിഞ്ഞിട്ടും- നിന്നെ സ്നേഹിച്ചില്ലേ ഞാന്‍
തന്നിഷ്ടനായ് നടന്നുപോയ്‌- നീക്കണേ എന്‍ പാപത്തെ

Verse 3

ഈ ലോകത്തിന്‍ സുഖങ്ങളെ- തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍
സ്വര്‍ലോകഭാഗ്യം പിന്‍തള്ളി- ഭോഷത്വം ഞാന്‍ കാണിച്ചു.

Verse 4

സത്യമല്ലാത്ത വാക്കുകള്‍- ശങ്കയെന്ന്യേ ഓതി ഞാന്‍
നീതിയല്ലാത്ത ക്രിയകള്‍- ദയകൂടാതെ ചെയ്തു ഞാന്‍

Verse 5

അശുദ്ധമായ ചിന്തകള്‍- മലിനമായ കാഴ്ചകള്‍
അശുദ്ധമാക്കി മാനസം- അന്ധമാക്കി കണ്‍കളെ

Verse 6

മോഹങ്ങള്‍ സാധിച്ചീടുവാന്‍- കൌശലം പ്രയോഗിച്ചു
മഹാനെന്നു നിരൂപിച്ചു -നിന്ദാപാത്രമായിപ്പോയ്

Verse 7

മതിമറന്നു നിഗളിച്ചു -സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
അതിന്‍ ഫലത്താല്‍ വീണു പോയ്‌- ലജ്ജിക്കുന്നു നീചന്‍ ഞാന്‍

Verse 8

കഷ്ടതകള്‍ ധാരാളം ഞാന്‍- ചുറ്റുപാടും കണ്ടിട്ടും
ഒട്ടും കാരുണ്യം ഇല്ലാതെ- സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു.

Verse 9

ഇപ്പോഴിതാ നിന്‍ പാദത്തില്‍- കുമ്പിടുന്നു ഏഴ ഞാന്‍
ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു- ജീവിപ്പിക്ക ദോഷിയെ

Public domain — free for any use, anywhere, forever.