ഞങ്ങൾ മൂന്നു രാജാക്കന്മാർ
Words and music by ജോണ്‍ എച്ച്. ഹോപ്കിൻസ് ജൂനിയർ · tr. സൈമണ്‍ സഖറിയ · 2013
Key of Em · 80 BPM · 4/4 · Christmas · മത്തായി 2:1–2
Verse 1
ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്
Chorus
പല്ലവി
Verse 2
ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ
Verse 3
കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും
Verse 4
കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ
Verse 5
മഹത്വ-വാൻ ഉയിർത്തതു കാണ്‍
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ
Public domain — free for any use, anywhere, forever.