യുദ്ധത്തിന്നു യുദ്ധത്തിനു
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · വെളിപ്പാട് 2:25
Verse 1
യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം
ശ-ക്തിയോടു ധ്വ-നിക്കുന്നു സൈ-ന്യം കൂടേണം
Chorus
പല്ലവി
Verse 2
ക്രൂ-ശ്ശിൻ കൊടി-ക്കീഴിൽ എങ്ങും ജ-യം കൊള്ളും നാം
വാ-ശിയിൽ എതി-ർക്കുന്നവൻ വീ-ഴും നിശ്ചയം
Verse 3
സാ-ത്താൻ തന്റെ സൈ-ന്യം കൂട്ടി എതിർ നിൽക്കുമോ?
യേ-ശു നാമം കേ-ട്ടിട്ടവർ ഓ-ടിയില്ലയൊ
Verse 4
മാ-യഭാക്തി ലോ-കയുക്തി അ-ല്ല ആശ്രയം
ദൈ-വാത്മാവും ദൈ-വവാക്കും അത്രേ ആയുധം
Verse 5
കാ-ഹളങ്ങ-ളെ നാം ഊതി അ-ട്ടഹസിക്കും
അ-പ്പോൾ ഇരു-ട്ടിന്റെ കോട്ട താ-നേ വീണീടും
Verse 6
നീ-തി സൂര്യൻ ശോ-ഭയോ-ടുദിക്കും ഉള്ളത്തിൽ
പാ-ടികൊണ്ടനേ-കർ വരും ജീ-വ വഴിയിൽ
Verse 7
ഭൂ-മിയുടെ അ-റ്റത്തോളം സ-ർവ്വ സൃഷ്ടിയും
ദൈ-വത്തിൻ മ-ഹത്വം കണ്ടു വീ-ണു കുമ്പിടും
Verse 8
ഹ-ല്ലെലൂയ്യാ ഹ-ല്ലെലൂയ്യാ സ്തു-തി സ്തോത്രവും
എ-ന്നെന്നേക്കും ദൈ-വത്തിനും പു-ത്രനാത്മനും
Public domain — free for any use, anywhere, forever.