പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ
Words and music by ഒഗസ്ടുസ് എം. ടോപാല്ടി · tr. റവ. തോമസ് കോശി · 1776
Key of Bb · 76 BPM · 6/4 · Grace,Trust · സങ്കീര്‍ത്തനങ്ങള്‍ 18:2
Verse 1
പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ.
തുറന്ന നിൻ ചങ്കിലെ രക്തം ജലം പാപത്തെ
നീക്കി സുഖം നൽകട്ടെ മുറ്റും രക്ഷിക്ക എന്നെ
Verse 2
കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യമേറിയാലും കണ്ണൂനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം നീ താൻ രക്ഷിക്ക വേണം
Verse 3
വെറും കൈയ്യായ് ഞാനങ്ങു ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
മ്ലേഛനായ് വരുന്നിതാ സ്വച്ഛനാക്കൂ്കു രക്ഷകാ
Verse 4
എന്നിലോടുന്നീശ്വാസം വിട്ടെൻ കണ്മങ്ങുന്നേരം
സ്വർലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നങ്ങു
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ
Public domain — free for any use, anywhere, forever.