← All songs

നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ

Words and music by വാഷിങ്ങ്ടണ്ണ്‍ ഗ്ലേടെന്‍ · tr. സൈമണ്‍ സഖറിയ · 2010

Key of F · 80 BPM · 4/4 · Justice,Mission · മീഖ, 6:8

Verse 1

നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്‍

Verse 2

പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന്‍ മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ

Verse 3

ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന്‍ സഖിത്വത്തില്‍ ചേര്‍ത്തെന്നെ
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍

Verse 4

കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍
നീ മാത്രം എകും ശന്തിയാല്‍ നിന്‍ ചാരെ എന്നും അണക്ക

Public domain — free for any use, anywhere, forever.