← All songs

ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ

Words and music by എഡ്ഗാര്‍ പി. സൈറ്റ്സ് · tr. സൈമണ്‍ സഖറിയ · 2012

Key of F · 84 BPM · 4/4 · Hope,Assurance · യെശയ്യാവ് 62:4

Verse 1

ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
എന്‍ സ്വന്തമായ് സമ്പുഷ്ടിയും
എന്‍ രാത്രികള്‍ കഴിഞ്ഞു പോയ്‌
ശോഭയേറും സുദിനമായ്.

Chorus

ബയൂലദേശം നല്ലിടം,
കൊടിമുടിയില്‍ നില്‍ക്കവേ-
കാണുന്നതാ മന്ദിരങ്ങള്‍!
എന്‍ പേര്‍ക്കായ് പണി തീര്‍ത്തവ
മിന്നും മണല്‍ ചുറ്റുമെങ്ങും-
സ്വര്‍ഗ്ഗമതെന്‍ വീടെന്നേക്കും!

Verse 2

നാഥനോപ്പം ഞാന്‍ നടക്കും,
മാധുര്യമായ സംസര്‍ഗ്ഗം!
കൈ പിടിച്ചു താന്‍ നടത്തും
എന്നെ സ്വര്‍ഗ്ഗത്തിന്‍ തീരത്തു.

Verse 3

കാറ്റില്‍ വരുന്നു സുഗന്ധം!
സ്വഗ്ഗീയ ജീവവൃക്ഷത്തിന്‍
പൂക്കള്‍ കൊഴിയില്ലവിടെ
ജീവജലം ഒഴുകുന്നേ.

Verse 4

മാ-രുതൻ വരു-ന്നെൻ പേർക്കു
സ്വര്‍ഗ്ഗീയ ഗാനം കേള്‍ക്കുന്നേ
വേണ്ടെടുപ്പിന്‍ ഗാനം പാടി
ഒത്തു ചേരാം ദൂതരോടെ.

Public domain — free for any use, anywhere, forever.