← All songs

ആത്മാവേ ഊതുക

Words and music by എഡ്വിൻ ഹേച്ച് · tr. സൈമണ്‍ സഖറിയ · 2015

Key of F · 72 BPM · 4/4 · Confession,Trust · യെഹെസ്കേൽ 37:5

Verse 1

ആത്മാവേ ഊതുക
നൽ ജീവൻ നിറയ്ക്ക
നിൻ സ്നേഹതുല്ല്യം സ്നേഹിപ്പാൻ
നിന്നിഷ്ടം ചെയ്തീടാൻ

Verse 2

ആത്മാവേ ഊതുക
ശുദ്ധി ചെയ്കെന്നെ നീ
നിന്നിൽ ചേർന്നു നാമൊന്നായി
കഷ്ടം സഹിച്ചീടാൻ

Verse 3

ആത്മാവേ ഊതുക
എൻ ദേഹിയെ ചേർക്ക
മർത്യമാം ദേഹം നിന്നിലായ്
വിളങ്ങി ശോഭിപ്പാൻ

Verse 4

ആത്മാവേ ഊതുക
മരണം കാണാതെ
ശുദ്ധനായ് നാൾകൾ ജീവിച്ചു
നിൻ കൂടെ വാഴുവാൻ

Public domain — free for any use, anywhere, forever.