← All songs

യേശുവിൻ തിരുപ്പാദത്തിൽ

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · 1 പത്രോസ്:1:25

Verse 1

യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ

Verse 2

ദൈവ വചനം ജീവനും ശക്തിയും ആകയാൽ
ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മമരണം മാറും നീതിയിൽ അവൻ വാഴും
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ

Verse 3

അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം
സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ

Verse 4

സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ
സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ

Verse 5

ലോകവും അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ

Public domain — free for any use, anywhere, forever.