← All songs

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · യോഹന്നാന്‍ 3:16

Verse 1

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല്‍ മരിച്ചു.

Chorus

ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!

Verse 2

പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

Verse 3

നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍

Verse 4

കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു

Verse 5

പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.

Public domain — free for any use, anywhere, forever.