← All songs

നിന്നിഷ്ടമാകട്ടെ

Words and music by ഹൊറെടിയസ് ബോണാര്‍ · tr. ഗിഫ്റ്റി ഈശോ · 2012

Key of · BPM · 4/4 · · യെശയ്യാവു 58:11

Verse 1

നിന്നിഷ്ടമാകട്ടെ
ഇരുട്ടേറിയാലും
നിന്‍ കയ്യാല്‍ നയിക്കാ
നിന്‍ പാത കാണിക്ക

Verse 2

കുന്നോ കുഴികളോ
നിരപ്പാം പാതയോ
നിന്‍ അന്തികെ ചേരാന്‍
ഏതും സഹിച്ചീടാം

Verse 3

എന്നിഷ്ടം വേണ്ടായേ
നിന്നിഷ്ടം മതിയേ
കാണിക്ക നിന്‍ പാത
നേരെ ഞാന്‍ പോകാനായ്

Verse 4

മോദമോ ആധിയോ
നിറക്കെന്‍ മാനസേ
കല്പിക്ക നിന്‍ ഇഷ്ടം
നന്മക്കായ് എഴയ്ക്കു

Verse 5

നീ തരൂ മിത്രത്തെ
രോഗമോ ശക്തിയോ
ആധിയോ വ്യാധിയോ
കഷ്ടമോ സമ്പത്തോ

Verse 6

എന്നിഷ്ടം വേണ്ടായേ
ഏറ്റം ചെറുതിലും
ശക്തനായ് നയിക്കാ
ചേരും വരെ സ്വര്‍ഗ്ഗേ.

Public domain — free for any use, anywhere, forever.