ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍
Words and music by സബൈന്‍ ബാറിംഗ് ഗൌള്‍ഡു · 1868
Key of F · 66 BPM · 4/4 · Comfort,Trust · സങ്കീര്‍ത്തനങ്ങള്‍ 141:1–3
Verse 1
ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍
എന്‍ പിതാവേ നിന്നെ സ്തുതിച്ചീടുന്നേന്‍
Verse 2
ഇന്നു ചെയ്ത ദോഷം ക്രിസ്തു മൂലമായ്
എന്നോടശേഷവും ക്ഷമിച്ചീടണേ
Verse 3
എന്നുപേക്ഷയാല്‍ ഞാന്‍ വിട്ടുപോയതാം
എന്‍ മുറകള്‍ക്കായ് നിന്‍ മാപ്പു നല്‍കേണം
Verse 4
നിന്‍ ചിറകിന്‍ കീഴില്‍ ഇന്നുറങ്ങുവാന്‍
ഞാനെന്നെ ഈ രാവില്‍ ഏല്‍പ്പിച്ചീടുന്നേന്‍
Verse 5
ഇന്നത്തെ രാവില്‍ നീ വിളിക്കിലെന്നെ
ഒരുക്കമോടപ്പോള്‍ ദേവാ കാക്കണേ
Verse 6
രോഗ ദുഖത്താലും വലയുന്നോരെ
ദിവ്യ കൃപ മൂലം താങ്ങീടെണമേ
Verse 7
ജീവിക്കില്‍ ഞാന്‍ നാളെ താതനെ നിന്റെ
മുമ്പില്‍ അതികാലെ വരാനരുള്‍ക
Public domain — free for any use, anywhere, forever.