← All songs

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ

Words and music by ഹെന്‍ട്രി എഫ്. ലൈറ്റ് · tr. റവ. തോമസ്‌ കോശി · 1847

Key of Eb · 66 BPM · 4/4 · Comfort,Trust · ലൂക്കൊസ് 24:29

Verse 1

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ലാ നേരം തന്നില്‍
ആശ്രിത വത്സലാ കൂടെ പാര്‍ക്ക

Verse 2

ആയുസ്സാം ചെറുദിനം ഓടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടും
മാറ്റമില്ലാ ദേവാ കൂടെ പാര്‍ക്ക

Verse 3

നോട്ടം പോരാ - വാക്കുകളും പോരാ
വാത്സല്ല്യമായ്, ദീര്‍ഘ ക്ഷമയോടെ
ശിഷ്യരോടോത്തു പാര്‍ത്ത നാള്‍കള്‍ പോല്‍
എന്നുമെന്‍ സ്വന്തമായ് കൂടെ പാര്‍ക്ക.*

Verse 4

രാജരാജന്‍ പോല്‍ ഭയങ്കരനായ്
സാധുവെ ദര്‍ശ്ശിച്ചീടരുതേ നിന്‍
ചിറകിന്‍ കീഴ് സൗഖ്യവരമോടെ
നന്മ ദയ നല്‍കി കൂടെ പാര്‍ക്ക.

Verse 5

ഏകി കഷ്ടതയില്‍ സഹതാപം
അപേക്ഷയില്‍ മനസ്സലിവോടെ
നിസ്സഹായരിന്‍ സഹായകനായ്
വന്നു രക്ഷിച്ചു നീ കൂടെ പാര്‍ക്ക.

Verse 6

സദാനിന്‍ സാന്നിദ്ധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാല്‍
തുണ ചെയവാന്‍ നീയല്ലാതാരുള്ളൂ
സന്തോഷ സന്താപേ കൂടെ പാര്‍ക്ക.

Verse 7

ശത്രുഭയമില്ലാ നീ ഉണ്ടെങ്കില്‍
ലോകകണ്ണീരിന്നില്ല കൈപ്പൊട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യു മുള്‍ പോയ് ജയം കൂടെ പാര്‍ക്ക.

Verse 8

കണ്ണടഞ്ഞീടുമ്പോള്‍ നിന്‍ ക്രൂശ്ശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യ; നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാര്‍ക്ക.

Verse 9

*സൈമണ്‍ സഖറിയ, 2011.

Public domain — free for any use, anywhere, forever.