← All songs

എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 42:8

Verse 1

എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം!
ഹാ, നല്ലോരവകാശം എന്റേതു നിശ്ചയം

Verse 2

എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്കു തുറന്നു

Verse 3

എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം

Verse 4

എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവു സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോടു താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും

Public domain — free for any use, anywhere, forever.