ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
Words and music by വില്യം റ്റി. സ്ലീപ്പര്‍ · tr. റവ. ജെ. ജോസഫ് · 1955
Key of · BPM · 4/4 · · യോഹന്നാന്‍ 3:5
Verse 1
ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
ശരി മാര്‍ഗ്ഗമാരായാന്‍ രക്ഷ നേടാന്‍
അവനേറ്റം ലളിതമായ് സത്യമായ് ഓതി
വീണ്ടും ജനിക്കണം
Chorus
പല്ലവി
Verse 2
നരരേ നിങ്ങള്‍ ഈ വാക്കിനെ കേള്‍പ്പിന്‍
പരനേശുവോതിയ സത്യവിജ്ഞാനം
ഈ ദൂതു കേട്ടിന്നു പാഴില്‍ പോകാതെ
വീണ്ടും ജനിക്കണം
Verse 3
ഭാസുരമായോരന്തം ഗമിപ്പോരേ
രക്ഷണ്യ ഗാനമൊന്നായ് പാടുവോരേ
നിത്യമാം ജീവനെ കൈക്കൊള്‍വതിന്നു
വീണ്ടും ജനിക്കണം
Verse 4
നിന്നുള്ളം കാണാന്‍ കൊതികൊള്ളുന്ന കര്‍ത്തന്‍
ധന്യനായ് സ്വര്‍ലോകെ കാവല്‍ നില്‍ക്കുന്നു
ശ്രദ്ധയായ് കേള്‍ക്കുകവന്‍ മധുരോക്തി
വീണ്ടും ജനിക്കണം
Public domain — free for any use, anywhere, forever.