യേശുവേ നാഥാ നീ എത്ര സഹിച്ചു
Words and music by യോഹാൻ ഹീർമേൻ · tr. സൈമണ്‍ സഖറിയ · 2017
Key of · BPM · 4/4 · · യെശയ്യാവ് 53:3
Verse 1
യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു!
മാ-നുഷ്യർ നി-ന്നെ നിന്ദിച്ചു വിധിച്ചു.
ശ-ത്രുക്കൾ മി-ത്രർ വെറുത്തല്ലോ നിന്നെ,
എ-ത്രയോ ക്രൂരം!
Verse 2
ആ-രുടെ കുറ്റം നിന്മേൽ ചാർത്തി അ-വർ?
യേ-ശു എൻ പാ-പം നീക്കി തന്നു അന്നു
ഞാ-നത്രെ നി-ന്നെ ഉപേക്ഷിച്ചു പോയി
നി-ന്നെ ക്രൂശിച്ചു.
Verse 3
ആ-ടുകൾക്കായി ഇടയൻ മരി-ച്ചോ!
പു-ത്രൻ ബലിയായ് അടിമക്കുവേ-ണ്ടി!
മാ-നവ പാ-പം പോക്കിടുവാനാ-യി,
ദൈ-വ മാദ്ധ്യസ്ഥം!
Verse 4
യേ-ശുവേ നാഥാ നിൻ സ്നേ-ഹാവതാരം,
മർ-ത്യമാം ദുഃഖം, നിൻ ജീവനിൻ ത്യാഗം,
മ-രണ ദുഃഖം, കയ്പേറും നിൻ നോവും,
എൻ രക്ഷക്കായി.
Verse 5
കാ-രുണ്യ ദേവാ, യാചിപ്പാൻ അയോ-ഗ്യൻ,
വാ-ഴ്ത്തും ഞാൻ നിന്നെ, പ്രാർത്ഥിച്ചീടും എന്നും.
നിൻ സ്നേഹത്തെ ഞാൻ ധ്യാനിച്ചീടും എന്നും,
ഞാൻ യോഗ്യനല്ലേ!
Public domain — free for any use, anywhere, forever.