← All songs

വാതില്‍കളെ തുറന്നീടിന്‍

Words and music by ജോര്‍ജ് വൈസല്‍ · tr. സൈമണ്‍ സഖറിയ · 2012

Key of A · 140 BPM · 3/4 · Anticipation,Christian Home/Family,Christmas/Advent · സങ്കീര്‍ത്തനങ്ങള്‍ 24:7

Verse 1

വാതില്‍കളെ തുറന്നീടിന്‍
കാത്തു നില്‍ക്കുന്നു നിന്‍ രാജന്‍
രാജ രാജന്‍ വന്നീ-ടുന്നിതാ
ഈ ലോക ര-ക്ഷകനാം നാഥന്‍

Verse 2

സഹായിയായ് വന്നീടുന്നു,
സൌമ്യതയാകും തേരില്‍ താന്‍
വിശുദ്ധി തന്‍ കിരീടമാം
ദയയാം ചെങ്കോല്‍ തന്‍ കൈയ്യില്‍

Verse 3

തന്നീടുക ആശിഷങ്ങള്‍
നിന്‍ ദേശം മുറ്റു-മാ-യ് ഖേദിക്കില്‍
ജയാളിയായ് രാജന്‍ വരും,
നിറയ്ക്കും ഹൃത്തില്‍ സന്തോഷം

Verse 4

തുറക്കുവിന്‍ ഹൃത്തിന്‍ വാതില്‍
ഒരുക്കീടാമതു ആലയമായ്
തന്‍ സാന്നിദ്ധ്യം തോന്നീടട്ടെ
നിറപ്പിന്‍ സ്നേഹം സന്തോഷം

Verse 5

ര-ക്ഷകനെ വസിക്കെന്നില്‍
എന്‍ ഹൃത്തിന്‍ വാതില്‍ തുറക്ക
നിന്‍ കൃപയാല്‍, നിന്‍ സ്നേഹത്താല്‍
തോന്നി-പ്പി-ക്കെന്നില്‍ സാന്നിദ്ധ്യം

Verse 6

ശുദ്ധാവിയേ നടത്തെന്നെ
ഞാന്‍ ലക്‌ഷ്യം പ്രാപിക്കും നാള്‍ വരെ
നിത്യം സ്തുതി, നിത്യം സ്തോത്രം
നിന്‍ നാമം വാഴ്ത്തി പാടുന്നു.

Public domain — free for any use, anywhere, forever.