← All songs

രാവിലെ വിതയ്ക്കാം

Words and music by നോൾസ് ഷാ · tr. സൈമണ്‍ സഖറിയ · 2019

Key of G · 100 BPM · 4/4 · Mission,Provision · സങ്കീർത്തനങ്ങൾ 126:5–6

Verse 1

രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു,
മദ്ധ്യാന നേരത്തും വൈകുന്നേരവും,
കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം,
കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം.

Chorus

പല്ലവി

Verse 2

വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം,
മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട,
തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും,
കറ്റകളെ ഏന്തി ആനന്ദിച്ചിടും.

Verse 3

കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം,
കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും;
കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ,
കറ്റകളെ ഏന്തി ആനന്ദിക്കും നാം.

Public domain — free for any use, anywhere, forever.