← All songs

തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ

Words and music by എലിസബത്ത് സി. ക്ലിഫെയ്ൻ · tr. സൈമണ്‍ സഖറിയ · 2013

Key of Eb · 76 BPM · 4/4 · Grace,Provision · മത്തായി 18:13

Verse 1

തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-
എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ,
വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്-
വിദൂരെ ഇടയനു അന്യനായ്…

Verse 2

തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ?
എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ "മറ്റൊന്നലഞ്ഞു പോയ് -
പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ്
എന്നാലും ഞാൻ പോകുമെൻ ആടിനായ്…"

Verse 3

ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ !
നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്.
വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം,
ദയനീയം മരണമോ ആസ്സന്നം…

Verse 4

നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ !
വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്.
നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, "ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം"
"ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം"

Verse 5

ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ-
മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, "കണ്ടേൻ എൻ ആടിനെ"
മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി "മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ"
"മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ."

Public domain — free for any use, anywhere, forever.