← All songs

മഹത്വമായി വർണ്ണിക്കുന്നു

Words and music by ജോണ്‍ ന്യൂട്ടണ്‍ · tr. സൈമണ്‍ സഖറിയ · 2013

Key of F · 100 BPM · 4/4 · Anticipation,Church in Heaven,Cloud · സങ്കീർത്തനങ്ങൾ 87:3

Verse 1

മഹത്വമായി വർണ്ണിക്കുന്നു
ദൈവം വാഴും സീയോനെ
വാക്കുമാറാത്തവൻ നിന്നിൽ
എന്നും വാസം ചെയ്യുന്നു
ശാശ്വതപാറയിൽ നില്ക്കും
നീയൊട്ടും കുലുങ്ങീടാ
രക്ഷയിൻ മതിൽ നിൻ ചുറ്റും
ശത്രുവെ നോക്കി രസിക്കാ

Verse 2

നിത്യമാം സ്നേഹത്തിൽ നിന്നും
ജീവജലം കുടിക്ക
നിന്മക്കൾക്കു ദാനം ചെയ്ക
എല്ലാ മുട്ടും നീങ്ങട്ടെ
ആർക്കുമേ നിരസിച്ചീടാ
ദാഹം പോക്കും ഉറവ
ദൈവത്തിന്റെ വൻ കൃപയോ
ശാശ്വതമേ സുസ്ഥിരം

Verse 3

അഗ്നിയും കാർമേഘങ്ങളും
ചുറ്റും പൊന്തി പാറുന്നു
മറ നീങ്ങി മഹത്വത്തിൽ
കർത്തൻ ചാരെ എത്തുന്നു.
അഗ്നി സ്തംഭം മേഘസ്തംഭം
രക്ഷിക്കുന്നു തൻ കൊടി
പ്രാത്ഥനയെ ചെവിക്കൊണ്ടു
മന്ന നല്കി പോറ്റുന്നു

Verse 4

സീയോൻ പൗരർ വാഴ്ത്തപ്പെട്ടോർ
രക്തത്താൽ ശുദ്ധരവർ
യേശുവിൽ നമ്പുമാത്മാക്കൾ
ദൈവത്തിൻ പുരോഹിതർ
തന്റെ സ്നേഹം വർണ്ണിക്കുന്നു
രാജരായി വാഴുന്നു
രാജപുരോഹിത വർഗ്ഗം
സ്തോത്രയാഗം അർപ്പിക്കും

Verse 5

രക്ഷകാ നിൻ കൃപ മൂലം
സീയോനിന്റെ പൌരൻ ഞാൻ
ലോകമെന്നെ നിന്ദിച്ചാലും
നിന്നിൽ പുകഴ് കൊള്ളും ഞാൻ
ലോകസുഖം പുകഴ്ചയും
കാഴ്ചകളും മായുമേ
സീയോനിന്റെ മക്കൾ മാത്രം
ആനന്ദത്താൽ നിറയും

Public domain — free for any use, anywhere, forever.