← All songs

ഭൂലോകമാം വനാന്തരത്തിലൂടെ

Words and music by ജോ ഉതുപ്പ് ·

Key of · BPM · 4/4 · · സങ്കീർത്തനം 23:4

Verse 1

ഭൂലോകമാം വനാന്തരത്തിലൂടെ
നാൾതോറുമുള്ള യാത്രയതിൽ ഞാൻ
ക്ഷീണിച്ചു കാൽകരം കുഴഞ്ഞു നാവും
താണീടുന്ന സമയമെപ്പോഴും

Chorus

യേശുവിൻ സ്നേഹമാം മടിയിൽ
ആശ്വസിക്കാം അനുദിനമെനിക്കു

Verse 2

രോഗങ്ങൾ മൂലം ദിനം തോറും എന്റെ
ദേഹത്തിൻ ശക്തി ക്ഷയിക്കുമ്പോഴും
ആശ്രയം സർവ്വം നശിച്ചീടുമ്പോഴും
ആശ്രിത വത്സലനാകുന്ന എൻ

Verse 3

ലോകത്തിൻ സൗഖ്യം ലേശവുമില്ലാതെ
ഏകാകിയായ ഞാൻ ദുഃഖിക്കുമ്പോഴും
മൽ സഖിമാർ കൈവിടുമ്പോഴും എന്നെ
വാത്സല്യത്തോടാണച്ചീടുന്ന എൻ

Public domain — free for any use, anywhere, forever.