← All songs

ജീവദാതാവാം ദൈവമേ

Words and music by ഫ്രഡ്രിക്ക് എൽ. ഹോസ്മർ · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · വെളിപ്പാട് 14:13

Verse 1

ജീവദാതാവാം ദൈവമേ
നിത്യത നിന്നിൽ ക്ഷേമമാം
മൃതരോ നിൻ കൂടെ പാർക്കും
ആല്ലേലൂയ്യാ, (3)

Verse 2

ആത്മാക്കൾ നിന്റെ സ്വന്തമാം
നിൻ കൂടെ പാർക്കും നിർഭയം
നിൻ കൃപ നീ അവർക്കേകും
ആല്ലേലൂയ്യാ, (3)

Verse 3

നിൻ വാക്കു സത്യമുള്ളതാം
മണ്ണോടു മണ്ണായ് തീർന്നിടാ
നന്ദിയാൽ ഗീതം പാടീടാം
ആല്ലേലൂയ്യാ, (3)

Verse 4

കർത്താവിൽ നിദ്ര പ്രാപിച്ചോർ
ഭാഗ്യമുള്ളോർ ഭയം വേണ്ടാ
ജീവൻ മൃത്യു ഏതായാലും
ആല്ലേലൂയ്യാ, (3)

Public domain — free for any use, anywhere, forever.