നൽ ദൈവത്തിൽ സന്തോഷിച്ചീടിൻ
Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2018
Key of Em · 96 BPM · 4/4 · Christmas,Hope · ലൂക്കോസ് 2:10–11
Verse 1
നൽ ദൈവത്തിൽ സ-ന്തോഷിച്ചീടിൻ
പുരുഷന്മാരേ
ഭ-യന്നിടേണ്ട രക്ഷകൻ താൻ
ജാതനായിന്നു
സാ-ത്താന്യ ശക്തി തന്നിൽ നിന്നും
നിന്നെ രക്ഷിപ്പാൻ
Chorus
പല്ലവി
Verse 2
ഓ യിസ്രായേലിൻ ബെത്ലഹേമിൽ
പൈതൽ ജനിച്ചു.
അ-നുഗ്രഹീത പ്രഭാതത്തിൽ
പുൽത്തൊട്ടിയതിൽ
തൻ അമ്മ മേരി വാഴ്ത്തപ്പെട്ടോൾ
അനു-ഗ്രഹീതയായ്
Verse 3
ഓ സ്വർഗ്ഗീയ പിതാവിൽ നിന്നും
ദൂതർ വന്നല്ലോ
ആ കാവൽ കാക്കും ഇടയർക്കു
മോദം ചൊന്നല്ലോ
ശിശുവിൻ പേരോ ദൈവപുത്രൻ
ബേ-തലേ ജനിച്ചോൻ
Verse 4
ഓ "ഭയം വേണ്ട" ദൂതർ ചൊന്നു,
"മറ്റൊന്നിനാലും;
നൽ കന്യകയിൽ പിറന്നിന്നു
രക്ഷകനായോൻ
വിശ്വസി-പ്പോരെ രക്ഷിച്ചീടാൻ-
സാത്താനിൽ നിന്നും"
Verse 5
ആ ഇടയന്മാർ അതു കേട്ട്
ആഹ്ലാദിതരായ്
തൻ ആടുകളെ കൊടുംങ്കാറ്റിൽ
അലയാൻ വിട്ടു;
നേരേ പോയ് ബെത്ലഹേമിൽ ദിവ്യ-
ശിശുവെ കാണാൻ
Verse 6
ഓ ബെത്ലഹേമിൽ ചെന്നിട്ടവർ
പൈതലെ കണ്ടു
പശു-ത്തൊട്ടിയിൽ കിടന്നു ശിശു
കാലികൾക്കൊപ്പം
തൻ അമ്മ മേരി ചാരെ നിന്നു
പ്രാർത്ഥനയോടെ
Verse 7
നാം പാട്ടുപാടി സ്തുതിച്ചീടാം
ഇന്നിവിടെയും
അ-ന്യോന്യം എന്നും സ്നേഹിച്ചീടാം
സഹോദരേ പോൽ
ഈ ക്രിസ്തുമസ്സ് കാലങ്ങളിൽ നമ്മൾ
അന്യരെ കരുതാൻ
Verse 8
*** *** *** *** *** ***
Verse 9
ഈ ഭവനത്തെ ഭരിപ്പോനെ
ദൈവം കാക്കട്ടെ
വരും കാലത്തെ ക്രിസ്തുമസ്സ് കാണാൻ
നീണാൾ വാഴട്ടെ
നിൻ മിത്രം ബന്ധു ദൂരെ പാർപ്പോരും
നീണാൾ വാഴട്ടെ
Public domain — free for any use, anywhere, forever.