← All songs

ഞാനെന്നും എൻ യേശു

Words and music by സൈമണ്‍ സഖറിയ ·

Key of · BPM · 4/4 · · യോഹന്നാൻ 14:12

Verse 1

ഞാനെന്നും എൻ യേശുരക്ഷതാവിലും
താൻ അരുളിയ തേന്മൊഴികൾ എല്ലാം
എന്നിലും വസിച്ചീടുന്നാകിൽ അവൻ
തന്നീടും എപ്പോഴും എൻ യാചനകൾ

Verse 2

ക്രിസ്തുവിൻ നാമത്തിൽ എന്നപേക്ഷകൾ
നിത്യവും ഞാൻ കഴിച്ചീടുകിൽ താതൻ
തന്നുടെ മഹത്വത്തിന്നായിട്ടവൻ
തന്നീടും എപ്പോഴും എൻ യാചനകൾ

Verse 3

ദൈവത്തിൻ വിലയേറും വാഗ്ദത്തങ്ങൾ
ജീവവിശ്വാസത്താൽ പിടിച്ചു കൊണ്ടു
തന്നോട് ധൈര്യമായി മുട്ടിക്കിൽ യേശു
തന്നീടും എപ്പോഴും എൻ യാചനകൾ

Verse 4

വിശുദ്ധദൈവേഷ്ടമായുള്ളവ ഞാൻ
യേശുവോടു ചോദിച്ചു ക്ഷമയോടെ
തന്നുടെ മുമ്പിൽ കാത്തിരുന്നാൽ
അവൻ തന്നീടും എപ്പോഴും എൻ യാചനകൾ

Verse 5

മറ്റുള്ളെല്ലാവരോടും അവരുടെ
കുറ്റങ്ങളെ ക്ഷമിച്ചവരെ സദാ
എന്നെപ്പോലെ തന്നെ സ്നേഹിക്കിൽ
യേശു തന്നീടും എപ്പോഴും എൻ യാചനകൾ

Verse 6

ദൈവാത്മാവെന്നേ പഠിപ്പിച്ചു തന്നെ
ദിവസവും ഞാൻ അനുസരിക്കുകിൽ
എന്നുടെ പ്രിയ രക്ഷകനേശു താൻ
തന്നീടും എപ്പോഴും എൻ യാചനകൾ

Public domain — free for any use, anywhere, forever.